വയനാട്: മേപ്പാടി പഞ്ചായത്തിൽ കിറ്റ് വിതരണം നിർത്തിവെക്കാൻ ഉത്തരവ്. കുന്നമ്പറ്റയിൽ ഭക്ഷ്യ വിഷബാധയുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറോട് അടിയന്തിര നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കുന്നമ്പറ്റ ഫ്ലാറ്റിലെ കുട്ടികൾക്കാണ് കിറ്റിലെ സോയാബീൻ കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. മേപ്പാടി പഞ്ചായത്ത് കഴിഞ്ഞ ദിവസങ്ങളിൽ ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യ കിറ്റുകളിലുണ്ടായിരുന്നത് പുഴുവരിച്ച അരിയും മറ്റ് വസ്തുക്കളുമായിരുന്നു