കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും. നാളെ രാവിലെ 11.15നു പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫിസിലാണ് നാമനിർദേശ പത്രിക നൽകുക. ബിജെപി സ്ഥാനാർഥി ലിജിൻ ലാലും നാളെ 11ന് ഇതേ ഓഫിസിലെത്തി പത്രിക നൽകും.
കോട്ടയം ആർഡിഒ വിനോദ് രാജാണു റിട്ടേണിങ് ഓഫിസർ. പാമ്പാടി ബിഡിഒ ഇ ദിൽഷാദാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ. സംസ്ഥാന നേതാക്കൾ എല്ലാവരും പത്രിക നൽകാൻ ചാണ്ടി ഉമ്മനൊപ്പം ഉണ്ടാകുമെന്നാണ് വിവരം.