തൊടുപുഴയിൽ ഗൃഹനാഥൻ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ

Breaking Kerala

തൊടുപുഴ: ഗൃഹനാഥനെ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കൽവീട്ടിൽ സണ്ണി തോമസ് (57) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രാത്രിയാണ് സംഭവം. മുറിയിൽനിന്ന് സ്ഫോടനശബ്ദം കേട്ട് വീട്ടുകാരെത്തി മുറി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സണ്ണിയെ കണ്ടെത്തിയത്.

പിന്നീട് പൊലീസ് എത്തി പരിശോധനയിൽ തലയിലെ മുറിവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യയാണോ എന്ന സംശയത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഉച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റുമോർട്ടത്തിലാണ് മൂക്കിനുസമീപം വെടിയേറ്റതായി സ്ഥിരീകരിച്ചത്. ഇയാളുടെ മുറിയിൽനിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്താനായില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *