കുന്നംകുളം: ജില്ലയിൽ നടന്ന വൻ ലഹരി വേട്ടയിൽ രണ്ട് യുവാക്കൾ പിടിയിൽ. രണ്ട് കിലോ ഹാഷിഷ് ഓയിലും 63 ഗ്രാം എം ഡി എം എയുമായി ഗുരുവായൂർ സ്വദേശികളായ പേരകം കാവീട് സ്വദേശി അൻസിൽ, താമരയൂർ സ്വദേശി നിതീഷ് എന്നിവരാണ് പിടിയിലായത്.
കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തം കോട് വച്ച് ഡാൻസാഫ് സംഘമാണ് കാറിൽ ലഹരി കടത്തുന്ന സംഘത്തെ പിടികൂടിയത്.