മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ശബരിമല ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ്

Kerala

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇത്തവണ ദർശന സമയം 18 മണിക്കൂറാക്കി വർധിപ്പിച്ചുട്ടെണ്ടെന്നും. സ്പോട്ട് ബുക്കിംഗ് വെരിഫിക്കേഷന് വേണ്ടി പമ്പയിൽ ഏഴു കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നവംബർ 15 വൈകിട്ട് 5 നാണ് ശബരിമല നട തുറക്കുന്നത്.

പുലർച്ചെ 3 മുതൽ ഉച്ചക്ക് 1 വരെയും ഉച്ചക്ക് 3 മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിലായി, ദിവസേന 80,000 പേർക്കാണ് ശബരിമലയിൽ ദർശന സൗകര്യമൊരുക്കുക. ഇതിൽ 10,000 ഭക്തർ സ്പോട്ട് ബുക്കിംഗിൽ ഉൾപ്പെട്ടവരാണ്. ആധാർ കോപ്പി, ഫോട്ടോ എന്നിവ എൻട്രി പോയിൻ്റിൽ ഹാജരാക്കിയാൽ മാത്രമേ ദർശനത്തിന് അനുവാദമുണ്ടാകു. 18ാം പടിക്ക് മുകളിൽ മൊബൈൽ ഫോണ്‍ ഉപയോഗം അനുവദിക്കില്ലെന്നും തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *