ആരാധകർക്ക് തന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഒരുക്കി ദുൽഖർ സൽമാൻ. താൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ .
‘ലക്കി ഭാസ്‌കര്‍’ എന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ പേര്. സീതാരാമത്തിന് ശേഷം ദുൽഖർ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലക്കി ഭാസ്കറിന് ഉണ്ട്.
ധനുഷിന്റെ വാത്തി എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രമാണ് ദുല്‍ഖറിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്.
മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.