വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ വീണു; കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്ലുവൻസറിനു ദാരുണാന്ത്യം

Breaking Global

വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ വീണു കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ മരിച്ചു. ഇന്തോനേഷ്യന്‍ സ്വദേശി 33 കാരനായ ജസ്റ്റിന്‍ വിക്കിയാണ് മരിച്ചത്. ജൂലായ് പതിനഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

ബാലിയിലെ പാരഡൈസ് ജിമ്മില്‍ വെച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് അപകടം. 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ചുമലില്‍ വെക്കുന്നതിനിടെ ഭാരം താങ്ങാതെ ഇരിക്കുന്ന പോസിഷനിലേക്ക് ജസ്റ്റിന്‍ വീഴുകയായിരുന്നു. ബാര്‍ബെല്‍ തോളില്‍നിന്ന് കഴുത്തിലേക്ക് നീങ്ങുന്നത് വീഡിയോയില്‍ കാണാം. അപകടം നടന്ന ഉടൻ തന്നെ ജസ്റ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കഴുത്തൊടിഞ്ഞതും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന ഞരമ്പുകള്‍ തകരാറിലായതുമാണ് മരണകാരണം.

Leave a Reply

Your email address will not be published. Required fields are marked *