കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഉഷ രാജുവിനെ തെരഞ്ഞെടുത്തു. ഇടതുമുന്നണി ഭരണം നടത്തുന്ന പഞ്ചായത്തിൽ മുന്നണി ധാരണയിലാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെ മാറ്റം. കേരളാ കോൺഗ്രസ്-എം പ്രതിനിധിയായ നിർമ്മല ദിവാകരൻ രാജിവെച്ച ഒഴിവിലാണ് ഉഷാ രാജുവിനെ തെരഞ്ഞെടുത്തത്. സിപിഐയുടെ ഏക പ്രതിനിധിയാണ് ഉഷ.
14 അംഗഭരണസമിതിയിൽ ഭരണപക്ഷത്ത് കേരളാ കോൺഗ്രസ് എമ്മിന് എട്ടും സിപിഎമ്മിനും സിപിഐയ്ക്കും ഒന്നുവീതവും സീറ്റുകളുണ്ട്. ബിജെപിയ്ക്ക് ഒരംഗമുണ്ട്. യുഡിഎഫിൽ ഒരു സ്വതന്ത്ര അംഗവും കോൺഗ്രസിന് രണ്ടംഗങ്ങളുമാണുള്ളത്. ബെൽജി ഇമ്മാനുവൽ പ്രസിഡന്റായ സമിതിയാണ് ഭരണം.
മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഉഷ രാജുവിനെ തിരഞ്ഞെടുത്തു
