പാർവതിയെ വീട്ടിലെത്തി അഭിനന്ദിച്ചു മന്ത്രി വി എൻ വാസവൻ

Local News

കോട്ടയം പരിപ്പ് സ്വദേശിനിയായ പാർവതി ബാബുവിന് അമേരിക്കയിലെ അലബാമ യൂണിവേഴ്സിറ്റിയിൽ അഞ്ചു വർഷത്തെ ഗവേഷണത്തിന് 1.75 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ച പാർവതിയെ വീട്ടിലെത്തി അഭിനന്ദിച്ചു മന്ത്രി വി എൻ വാസവൻ. അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണ് സ്കോളർഷിപ്പ് നൽകുന്നത്. മദ്രാസ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ബി.എസ്. സി കെമിസ്ട്രി കഴിഞ്ഞ പാർവതി ആൻ്റി ക്യാൻസർ ഡ്രഗ്സ് എന്ന വിഷയത്തിലാണ് ഗവേഷണം ചെയ്യുന്നത്. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ എം.ജെ ബാബുവിന്റേയും അധ്യാപികയായ അനിലാകുമാരിയുടെയും മകളാണ് പാർവ്വതി.

Leave a Reply

Your email address will not be published. Required fields are marked *