കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

Kerala

കോഴിക്കോട് 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരി ഉള്‍പ്പെടെ രണ്ട് പേർ പിടിയില്‍. മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ. മെഡിക്കല്‍ കോളജ് പൊലീസും നാർകൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ കർണാടകയില്‍ നിന്ന് കോഴിക്കോടെത്തിച്ച്‌ ചില്ലറ വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ വില്‍പന നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *