പിതാവിനെതിരെ മകൾ നൽകിയ പോക്സോ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി

Breaking Kerala

കൊച്ചി: പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി. കോഴിക്കോട് കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പ്രണയബന്ധം എതിര്‍ത്തതിന്റെ പേരിൽ സുഹൃത്തിന്റെ പ്രേരണയിൽ മകൾ പിതാവിനെതിരെ കേസ് നൽകുകയായിരുന്നു.
നാദാപുരം അതിവേഗ സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ പിതാവിന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു.
പോക്സോ കേസിൽ പോക്സോ കേസിൽ ഒത്തുതീര്‍പ്പുണ്ടായാൽ പോലും അത് റദ്ദ് ചെയ്യാൻ കോടതി തയ്യാറാവാറില്ല. എന്നാൽ ഈ കേസ് ഒത്തുതീര്‍പ്പിന്റെ ഭാഗമായല്ല, റദ്ദ് ചെയ്യുന്നതെന്നും പരാതിക്കാരിയുടെ പുതിയ മൊഴിയും, പെൺകുട്ടിയുടെ അമ്മയുടെ സത്യവാങ്മൂലവും വിക്ടിം റൈറ്റ് സെന്റര്‍ പ്രെജക്ട് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണ്.പെൺകുട്ടി സുഹൃത്തുമായി അടുപ്പത്തിലാണെന്നും, ചൂഷണത്തിന് ഇരയായെന്നും മനസിലാക്കിയ പിതാവാണ് യുവാവിനെതിരെ പരാതി നൽകിയത്. എന്നാൽ ഇതിന് ശേഷവും ഇരുവരും ബന്ധം തുടര്‍ന്നു. പിന്നാലെ സുഹൃത്തായ യുവാവിന്റെ പ്രേരണയിൽ പിതാവിനെതിരെ പീഡന പരാതി നൽകുകയായിരുന്നു. തന്നെ എട്ടാം വയസ് മുതൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുകയും, പിൽക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. പരാതിയിൽ സംശയം തോന്നിയ ഹൈക്കോടതി, കേസ് പരിഗണനയ്ക്കെടുത്തു. തുടര്‍ന്ന് ഹൈക്കോടതി ലീഗൽ സര്‍വീസ് കമ്മറ്റിയുടെ ഫാമിലി കൗൺസിലിങ് സെന്റര്‍ റിപ്പോര്‍ട്ട് തേടി. ഒപ്പം വിക്ടിം റൈറ്റ് സെന്റര്‍ പ്രൊജക്ട് കോര്‍ഡിനേറ്ററെ കോടതിയ സഹായിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ടുകൾക്കൊപ്പം, പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച രേഖകളിലെ പെൺകുട്ടിയുടെയും അമ്മയുടെയും മൊഴിയും പരിഗണിച്ച ശേഷമാണ് കേസ് റദ്ദ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *