തിരുവനന്തപുരത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് മുന്‍ ബിജെപി നേതാവിനെ പാര്‍ട്ടി ഓഫീസില്‍ വച്ചു തല്ലിച്ചതച്ചു

Kerala

ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് തിരുവനന്തപുരത്ത് മുൻ ബിജെപി നേതാവിനെ പാർട്ടി ഓഫീസില്‍ വിളിച്ചുവരുത്തി കൈ തല്ലിച്ചതച്ചു ശ്രീകാര്യം സ്വദേശി സായി പ്രശാന്തിൻ്റെ കൈകളാണ് തല്ലിച്ചതച്ചത്.സായി പ്രശാന്ത് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി.

ബിജെപി കഴക്കൂട്ടം മണ്ഡലം ഭാരവാഹികള്‍ പൗഡിക്കോണത്തെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിചാരണ ചെയ്തതിനുശേഷമാണ് കൈ തല്ലിച്ചതച്ചതെന്ന് പരാതിയില്‍ പറയുന്നു. പട്ടിക കഷ്ണം ഉപയോഗിച്ചാണ് കൈ തല്ലി ചതച്ചത്.

വിചാരണയും അക്രമവും നടത്തിയത് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് ബി.ജെ. വിഷ്ണു, വൈസ് പ്രസിഡൻറ് ഹരി എന്നിവരുടെ നേതൃത്വത്തിലാണ്. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റും കമന്റുമാണ് ബിജെപി നേതാക്കളെ പ്രകോപിച്ചത് എന്നും പരാതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *