തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴികൾ ഇന്ന് ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
എന്നാൽ മലയോര മേഖലയിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദ പരിപാടികളും ബീച്ചിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.