മേപ്പാടിയിലെ പുഴുവരിച്ച അരി വിതരണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Kerala

തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമ പഞ്ചായത്ത് പുഴുവരിച്ച അരിയും
ഭക്ഷ്യ  വസ്തുക്കളും വിതരണം ചെയ്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.
സംഭവവുമായി ബന്ധപ്പെട്ട്  ചീഫ്സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ്  നൽകിയിരുന്നു.

മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾ പൊട്ടൽ  ദുരന്തബാധിതർക്ക് ലഭിച്ച  ഭക്ഷ്യ വസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വഷണം.പഞ്ചായത്ത് വിതരണം ചെയ്തത്   പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യ ധാന്യങ്ങൾ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത്
സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. താൽക്കാലിക പുനരധിവാസത്തിന്റെ  ഭാഗമായി മേപ്പാടി പഞ്ചായത്തിലെ 19-ാം വാർഡിൽ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കചൂരൽമല സ്വദേശികളായ 3 കുടുംബങ്ങൾക്കുബുധനാഴ്ച
ഉദ്യോഗസ്ഥർ വിതരണം ചെയ്ത കിറ്റിലാണ് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ ലഭിച്ചത്.
പുഴുവരിക്കുന്ന അരിയും പ്രാണികൾ നിറഞ്ഞ ആട്ടയും കട്ട പിടിച്ച റവയുമാണ് ഇവയിലുള്ളത്.
ഉപയോഗ്യമല്ലാത്ത വസ്ത്രങ്ങളും കിറ്റിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷൻ ചെയർമാൻ  ഡോ. ജിനു സഖറിയ ഉമ്മൻ
എഡിഎമ്മിനു നിർദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *