കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും സിനിമാക്കാരും തമ്മില്‍ സംഘര്‍ഷം. സിനിമ കണ്ടിറങ്ങിയ ശേഷമുള്ള റിവ്യൂവിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന സിനിമ കണ്ട് പുറത്തിറങ്ങിയ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. പുരുഷന്മാരെ ഒന്നടങ്കം തേജോവധം ചെയ്യുന്നതാണ് സിനിമയെന്ന് മെന്‍സ് അസോസിയേഷന്‍ ആരോപിക്കുന്നു.
പുരുഷന്മാരെ ഏകപക്ഷീയമായിട്ട് തേജോവധം ചെയ്യുന്ന സീനുകളാണ് സിനിമയിലെന്നാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പറയുന്നത്. ഇത്തരത്തില്‍ ഒന്നിലധികം സീനുകള്‍ സിനിമയിലുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വിജയ് യേശുദാസ്, മീനാക്ഷി, കലാഭവന്‍ ഷാജോണ്‍, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ് ബൈ എ സോള്‍ജ്യര്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
ആണിനെ പെണ്ണ് തല്ലുന്നത് ഞങ്ങള്‍ സഹിക്കില്ല. മയക്കുമരുന്ന് പുരുഷന്മാര്‍ മാത്രമല്ല ഉപയോഗിക്കുന്നത്. സ്ത്രീകളും കുട്ടികളും ഇന്ന് ഉപയോഗിക്കുകയാണ്.