ഹാഷിറും ടീമും വീണ്ടും എത്തുന്നു; ‘വാഴ 2’ പ്രഖ്യാപിച്ചു

Cinema Kerala

തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുന്ന ‘വാഴബയോപിക് ഓഫ് എ ബില്ല്യൺ ബോയ്‌സ്’ സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, അജിൻ ജോയ്, വിനായക് കൂടാതെ മറ്റ് സോഷ്യൽ മീഡിയ താരങ്ങളും വാഴ 2വിൽ അണിനിരക്കുന്നുണ്ട്.

‘വാഴ 2, ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യൺ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. വാഴ സിനിമയുടെ അവസാനത്തിൽ തന്നെ ഹാഷിറും ടീമും നായകരാകുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴാണ് തിരക്കഥാകൃത്ത് വിപിൻദാസ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

കണ്ടൻ്റ് ക്രിയേറ്റർമാരായ, ഹാഷിർ, അജിൻ, വിനായകൻ, അലൻ എന്നിവരടങ്ങുന്ന ടൈറ്റിൽ പോസ്റ്ററും വിപിൻദാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.മറ്റ് നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നും വിപിൻദാസ് പറയുന്നു. നവാഗതനായ സവിൻ എ.എസാണ് ‘വാഴ 2’ സംവിധാനം ചെയ്യുന്നത്. അഖിൽ ലൈലാസുരനാണ് ക്യാമറ. സംഗീത സംവിധായകനെ നിശ്ചയിച്ചിട്ടില്ല. ണആഠട പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്‌നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *