എറണാകുളം: പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് സമീപമുള്ള തോടിന്റെ കരയിലാണ് തുണിയിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടത്.
തുണിയിൽ പൊതിഞ്ഞ് മുഖം കാണാവുന്ന രീതിയിൽ ഒരു ബിഗ് ഷോപ്പറിനകത്തായിരുന്നു മൃതദേഹം. മൃതശരീരം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം തുടങ്ങി.