കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഈസ്റ്റ് ബംഗാളിനെ 2-1 ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് മിന്നും വിജയം നേടിയത്. സീസണിലെ ആദ്യ വിജയമാണിത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിൽ നോഹ സദൂയി (63–ാം മിനിറ്റ്), ക്വാമി പെപ്ര (88–ാം മിനിറ്റ് ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ അവരുടെ മലയാളി താരം പി.വി. വിഷ്ണു (59–ാം മിനിറ്റ്) നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ ഇതേ വേദിയിൽ ബ്ലാസ്റ്റേഴ്സ് ഇതേ സ്കോറിന് പഞ്ചാബ് എഫ്സിയോട് പരാജയപ്പെട്ടിരുന്നു.