ഫിൻലാഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട്

ഗ്രീസിനോട് ഏറ്റ ഞെട്ടിപ്പിക്കുന്ന തോൽവിയിൽ നിന്ന് കരകയറിയ ഇംഗ്ലണ്ട് നേഷൻസ് ലീഗിൽ ഫിൻലൻഡിനെ 3-1ന് തോൽപ്പിച്ച് വിജയ വഴിയിൽ തിരികെയെത്തി. ജാക്ക് ഗ്രീലിഷ്, ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ്, ഡെക്ലാൻ റൈസ് എന്നിവരുടെ ഗോളുകളാണ് ഹെൽസിങ്കിയിൽ അവരുടെ വിജയം ഉറപ്പിച്ചത്. എയ്ഞ്ചൽ ഗോമസിന്റെ മികച്ച അസിസ്റ്റിൽ നിന്നാണ് ഗ്രീലിഷ് സ്‌കോറിംഗ് തുറന്നത്. 25 വാര അകലെ നിന്ന് അലക്‌സാണ്ടർ അർനോൾഡ് തകർപ്പൻ ഫ്രീകിക്കിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയർത്തി. ഡിക്ലാൻ റൈസ് പിന്നീട് മൂന്നാമത്തെ ഗോളും ചേർത്തു. ഫിൻലൻഡിനായി ആർട്ടു […]

Continue Reading

വമ്പൻ ജയവുമായി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ മൂന്നു ഗോൾരഹിത സമനിലകൾക്ക് ശേഷം വമ്പൻ ജയവുമായി യുവന്റസ് ലീഗ് തലപ്പത്ത്. ജെനോവക്ക് എതിരെ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 3 ഗോളുകൾ നേടിയാണ് യുവന്റസ് ജയം കണ്ടത്. 48 -ാമത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ ഗോൾ നേടിയ വ്‌ലാഹോവിച് 55 -ാമത്തെ മിനിറ്റിൽ രണ്ടാം ഗോളും നേടി യുവന്റസ് മുൻതൂക്കം ഇരട്ടിയാക്കി. തുടർന്ന് 89 -ാമത്തെ മിനിറ്റിൽ ഗോൾ നേടിയ ഫ്രാൻസിസ്‌കോ ആണ് യുവന്റസ് ജയം പൂർത്തിയാക്കിയത്. […]

Continue Reading

മാഞ്ചസ്റ്റർ സിറ്റിയുമായി സമനിലപിടിച്ച് ആഴ്‌സണൽ

ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും സമനിലയിൽ പിരിഞ്ഞു. 97-ാം മിനുട്ടിലെ ഗോളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് അവസാനം രക്ഷയായത്. ഹാഫ്‌ടൈമിന് തൊട്ടുമുമ്പ് 10 പേരായി ചുരുങ്ങിയെങ്കിലും, ഗണ്ണേഴ്‌സ് സിറ്റിക്കൊപ്പം പൊരുതി നിൽക്കുകയായിരുന്നു. 9-ാം മിനിറ്റിൽ സിറ്റിയായിരുന്നു ആദ്യം സ്‌കോർ ചെയ്തത്. എർലിംഗ് ഹാലൻഡിന്റെ സീസണിലെ തന്റെ പത്താം ഗോളാണ് സിറ്റിക്ക് ലീഡ് നൽകിയത്. സാവിയോയുടെ അസിസ്റ്റിൽ നിന്ന്, ആഴ്‌സണൽ പ്രതിരോധത്തെ മറികടന്ന് ഹാലൻഡ് പന്ത് ഗോൾകീപ്പർ ഡേവിഡ് റയയെ കീഴ്‌പ്പെടുത്തി […]

Continue Reading

കേരള ബ്ലാസ്റ്റേഴ്സിന് വിജയം

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഈസ്റ്റ് ബംഗാളിനെ 2-1 ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് മിന്നും വിജയം നേടിയത്. സീസണിലെ ആദ്യ വിജയമാണിത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിൽ നോഹ സദൂയി (63–ാം മിനിറ്റ്), ക്വാമി പെപ്ര (88–ാം മിനിറ്റ് ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ അവരുടെ മലയാളി താരം പി.വി. വിഷ്ണു (59–ാം മിനിറ്റ്) നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ ഇതേ […]

Continue Reading

ഇന്റർ മിയാമിക്ക് സമനില

MLSൽ നടന്ന മത്സരത്തിൽ അറ്റ്‌ലാന്റ യുണൈറ്റഡും ഇന്റർ മിയാമിയും 2-2 എന്ന സമനിലയിൽ പിരിഞ്ഞു. രണ്ട് തവണ ലീഡ് എടുത്തിട്ടും വിജയിക്കാൻ ഇന്റർ മിയാമിക്കായില്ല. 29-ാം മിനിറ്റിൽ മധ്യനിര താരം ഡേവിഡ് റൂയിസിന്റെ സ്‌ട്രൈക്കിലൂടെ ഇന്റർ മിയാമി മുന്നിലെത്തി. അറ്റ്‌ലാന്റ യുണൈറ്റഡ് 56-ാം മിനിറ്റിൽ പി. അമഡോറിന്റെ അസിസ്റ്റിൽ നിന്ന് വന്ന സാബ ലോബ്ഷാനിഡ്‌സെയുടെ ഗോളിൽ മറുപടി നൽകി. മൂന്ന് മിനിറ്റിനുള്ളിൽ, 59-ാം മിനിറ്റിൽ സ്‌ട്രൈക്കർ കാമ്ബാന വലകുലുക്കിയപ്പോൾ ഇന്റർ മിയാമി ലീഡ് തിരിച്ചുപിടിച്ചു. 61-ാം മിനിറ്റിൽ […]

Continue Reading

ലൂക്ക മജ്സെന് ഗുരുതര പരിക്ക്; കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും

കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ കെപി രാഹുലിന്റെ ഫൗളില്‍ പരുക്കേറ്റ പഞ്ചാബ് എഫ്‌സി താരം ലൂക്ക മജ്സെന് ആറ് മുതല്‍ എട്ട് ആഴ്ചവരെ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. താടിയെല്ലിന് രണ്ട് പൊട്ടലുകളുണ്ടെന്നും വരും ദിവസങ്ങളില്‍ ശസ്ത്രക്രിയ നടത്തുമെന്നും കുറിപ്പില്‍ പറയുന്നു. കൊച്ചിയില്‍ നടന്ന മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ഉയർന്നു വന്ന പന്തെടുക്കാനുള്ള ശ്രമത്തിലാണ് കെപി രാഹുലുമായി മജ്സെൻ കൂട്ടിയിടിക്കുന്നത്. തലയിടിച്ച്‌ വീണ താരത്തിന് പരുക്കേല്‍ക്കുകയായിരുന്നു. രാഹുലിന്റെ അനാവശ്യമായ, അപകടകരമായ ഫൗളിലാണ് പഞ്ചാബ് താരമായ […]

Continue Reading

ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിക്കുന്നു

ഉറുഗ്വേൻ ഫുട്‌ബോൾ ഇതിഹാസം ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഉറുഗ്വേൻ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന നിലയിൽ ശ്രദ്ധേയമായ കരിയറിനാണ് ഇതിലൂടെ അവസാനമാകുന്നത്. സെപ്തംബർ 6ന് പരാഗ്വേയ്‌ക്കെതിരായ ഉറുഗ്വേയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താൻ വിരമിക്കുമെന്ന് സുവാരസ് സെപ്തംബർ 2ന് ഒരു പത്രസമ്മേളനത്തിനിടെ അറിയിച്ചു. 17 വർഷത്തിനിടെ 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ സുവാരസ്, 2024 കോപ്പ അമേരിക്ക മൂന്നാം സ്ഥാനത്തിനുള്ള കാനഡയ്‌ക്കെതിരായ മത്സരത്തിൽ ഉറുഗ്വേയ്ക്കായി […]

Continue Reading

ഒരിക്കൽ കൂടി തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. ഇന്ന് ഇപ്‌സിച് ടൗണിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്. എർലിംഗ് ഹാളണ്ട് ഹാട്രിക്കുമായി മാഞ്ചസ്റ്റർ സിറ്റിയെ മുന്നിൽ നിന്ന് നയിച്ചു. ഇപ്‌സിചിന്റെ ഗോളോടെ ആയിരുന്നു കളി തുടങ്ങിയത്. ഏഴാം മിനുട്ടിൽ ഷ്‌മോഡിക്‌സിലൂടെ ഇപ്‌സിച്ച് ടൗൺ ലീഡ് എടുത്തു. അതോടെ സിറ്റി ഉണർന്ന് കളിക്കാൻ തുടങ്ങിയതിന്റെ ഫലമായി മൂന്ന് മിനുട്ടിൽ മൂന്ന് ഗോളുകളോടെ 3-1 എന്ന ലീഡിലേക്ക് മാഞ്ചസ്റ്റർ സിറ്റി മാറി. […]

Continue Reading

ക്ലമന്റ് ലെങ്‌ലെ ബാഴ്‌സലോണ വിട്ട് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക്

ബാഴ്‌സലോണയുടെ ഫ്രഞ്ച് സെന്റർ ബാക്ക് ക്ലമന്റ് ലെങ്‌ലെ ക്ലബ് വിടുമെന്നുറപ്പാകുന്നു. ലെങ്‌ലെയെ അത്‌ലറ്റിക്കോ മാഡ്രിഡാകും സ്വന്തമാക്കുന്നത്. ലോണിലാകും താരം അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോവുക. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിലും അതിനു മുമ്പ് സ്പർസിലും താരം ലോണിൽ കളിച്ചിരുന്നു. ബാഴ്‌സലോണയിലെത്തിയ സമയത്ത് ലാ ലീഗയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കിയിരുന്ന ലെങ്‌ലെക്ക് അവസാന സീസണുകളിൽ ഒരു ക്ലബിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായിരുന്നില്ല. 2018ൽ ആയിരുന്നു ലെങ്‌ലെയെ ബാഴ്‌സലോണ സ്വന്തമാക്കിയത്. അതിനു മുമ്പ് സെവിയ്യയിലായിരുന്നു.

Continue Reading