അഖില കേരളജ്യോതിശ്ശാസ്ത്രമണ്ഡലം എറണാകുളം ജില്ലാസമ്മേളനം സംഘടിപ്പിച്ചു.

Kerala

അഖില കേരളജ്യോതിശ്ശാസ്ത്രമണ്ഡലം എറണാകുളം ജില്ലാസമ്മേളനവും പറവൂർ ശ്രീധരൻതന്ത്രി അനുസ്മരണവും ജ്യോതിഷ താന്ത്രിക സെമിനാറുകളും പറവൂർ PWD ഗസ്റ്റ് ഹൗസ് ഹാളിൽ വച്ച് നടന്നു. ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് പി. എസ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജ്യോതിശാസ്ത്ര മണ്ഡലം പ്രസിഡൻ്റ് പറവൂർ ജ്യോതിസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജയകൃഷ്ണൻ എസ്. വാര്യർ ആമുഖ പ്രഭാക്ഷണം നടത്തി. തൃശൂർ ശ്രീരാമകൃഷ്ണ ആശ്രമം സംപൂജ്യ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹപ്രഭാക്ഷണം നടത്തുകയും പറവൂർ ശ്രീധരൻ തന്ത്രിയുടെ ചിത്രം തൽസമയം വരക്കുകയും ചെയ്ത. പ്രമുഖ ജ്യോതിശ്ശാസ്ത്ര തന്ത്രികളെ പൊന്നാട അണിയിച്ച് വേദിയിൽ ആദരിച്ചു. ജില്ലാ സെക്രട്ടറി പി.ജി ശ്രീകുമാർ, ഡോ. ജിഉദയകുമാർ തൃക്കന്നപ്പുഴ,അനിൽകുമാർ അനിക്കാട്, ശ്രേയസ് നമ്പൂതിരി, വൈക്കം സുബ്രഹ്മണ്യപിള്ള, വേഴപ്പറമ്പ് അഡ്വ. ഈശാനൻനമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ ജയരാജ് ഇളയത് , പറവൂർ രാകേഷ് തന്ത്രി എന്നിവർ സംസാരിച്ചു. ഡോ. ഇ.എൻ ഈശ്വരൻ നമ്പൂതിരി, ചേന്നോത്ത് ശ്രീനിവാസൻ പോറ്റി എന്നിവർ സെമിനാർ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *