ഈദാഘോഷം കുടുംബ സംഗമമാക്കി ഖ്യൂ ട്രാക് ഖത്തര

ദോഹ: ബലി പെരുന്നാളിനോടനുബന്ധിച്ച് ദോഹയിലെ അരോമ ദര്‍ബാര്‍ ഹാളില്‍ ഖ്യൂ ട്രാക് സംഘടിപ്പിച്ച കുടുംബസംഗമം മജീഷ്യന്‍ നസീബ് തിരുരിന്റെ ലൈവ് പ്രകടനം കൊണ്ട് ശ്രദ്ദേയമായി.

ഗസ്റ്റ് സിംഗര്‍ അല്‍ത്താഫ് വടകര, ഖ്യൂ ട്രാക് നായകന്‍ റഹീമും, ഖ്യൂ ട്രാക്ക് ഗായകരും ചേര്‍ന്ന് നടത്തിയ സംഗീത സദസ്സ് ആഘോഷത്തിന് ഏറെ നിറം പകര്‍ന്നു.

പ്രസിഡണ്ട് ഇ.വി റഹീമിന്റെ അധ്യക്ഷതയില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത ലത ടീച്ചര്‍ വയനാട്, സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍, മുഖ്യ രക്ഷാധികാരി കെ.സി അഹമദ് കുട്ടി, ജനറല്‍ സെക്രട്ടറി സമീര്‍ സൂപ്പി, ഒ.പി. ഫൈസല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഐസിബിഎഫ് ഇന്‍ഷുറന്‍സ്, നോര്‍ക്ക, പ്രവാസി ക്ഷേമനിധി എന്നിവ മുഴുവന്‍ മെമ്പര്‍മാര്‍ക്കും ഉറപ്പ് വരുത്തുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
മീഡിയ കോര്‍ഡിനേറ്റര്‍ ഇബ്രാഹിം കുറ്റിപ്പുറം ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *