ഡല്‍ഹി: ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തിനെതിരെ വിര്‍ശനവുമായി ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ രംഗത്ത്.
തമിഴ്നാട്ടിലെ സേലത്ത് പെരിയ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആരും ഇതുവരെ വിജയിച്ചിട്ടില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
പല മുഗള്‍ രാജാക്കന്മാരും സനാതനത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ഹിന്ദുക്കളെ കൊല്ലുകയും ചെയ്തു. അത്തരം ശ്രമങ്ങളെ അതിജീവിച്ച സനാതനത്തെ ഉദയനിധി ഉന്മൂലനം ചെയ്യുമെന്ന് കരുതുന്നത് തമാശയാണെന്ന് എനിക്ക് തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രിയാകുന്നത് ഒന്നും പറയാനോ ചെയ്യാനോ ഉള്ള അധികാരം നല്‍കുന്നില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെയും ആഞ്ഞടിച്ച് അദ്ദേഹം പറഞ്ഞു. ഒരു മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ടുമാത്രം അദ്ദേഹത്തിന് എന്തെങ്കിലും പറയാനോ ചെയ്യാനോ ഭരണഘടന അംഗീകരാരം നല്‍കുന്നില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
ഭരണഘടന സംരക്ഷിക്കാനും അതിന് വിരുദ്ധമായ ബില്ലുകള്‍ തടഞ്ഞുവയ്ക്കാനുമുള്ള ഗവര്‍ണറുടെ കടമയെക്കുറിച്ചും ജാര്‍ഖണ്ഡ് ഗവര്‍ണര്‍ എടുത്തുപറഞ്ഞു. ‘ഭരണഘടനയ്ക്ക് വിരുദ്ധമായ ഏത് ബില്ലും തടയേണ്ടത് ഗവര്‍ണറുടെ കടമയാണെന്നും ഗവര്‍ണറുടെ പങ്കിനെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയെ പരാമര്‍ശിച്ച് രാധാകൃഷ്ണന്‍ പറഞ്ഞു.