ഇത്തവണ ഓണക്കിറ്റ് മഞ്ഞ കാർഡുകൾക്ക് മാത്രം

Breaking Kerala

തിരുവനന്തപുരം:ഇക്കുറി മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. കൂടാതെ അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകും. സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അമ്പതിനായിരത്തോളം അന്തേവാസികൾക്കാണ് കിറ്റ് നൽകുക. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായ പരിമിതപ്പെടുത്തിയത്.

ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് വീതമായിരിക്കും കിറ്റ് നൽകുക. ഏകദേശം 500 രൂപ വിലവരുന്ന 14 ഇനങ്ങൾ ഉൾപ്പെടുത്തിയാകും ഇപ്രാവശ്യത്തെ ഓണക്കിറ്റ്. കിറ്റ് വിതരണം എന്നുമുതൽ ആരംഭിക്കുമെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞവർഷം തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *