ഇന്ത്യന്‍ 2 ആലോചനയിലുണ്ട് എന്ന് ഉദയനിധി സ്റ്റാലിന്‍

Entertainment

ഉലകനായകൻ കമല്‍ഹാസൻ നായകനായി എത്തിയ ഇന്ത്യൻ ചിത്രത്തിന്റെ മുന്നാം ഭാഗം ഉണ്ടായേക്കാമെന്ന് നടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിൻ.

ഉദയനിധിയുടെ ഏറ്റവും പുതിയ ചിത്രമായ മാമന്നന്റെ പ്രെമോഷന് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വിന് ഇനി 20 ദിവസത്തെ ഷൂട്ടിംഗ് കൂടിയാണ് ബാക്കിയുള്ളത്. നിലവില്‍ ശങ്കര്‍ ശങ്കറിന്റെ കൈവശം ഉപയോഗിക്കാത്ത ദൃശ്യങ്ങള്‍ ഉണ്ടെന്നും ‘ഇന്ത്യൻ 3’യെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

എന്നാല്‍ ഇതുവരെ ഔദ്യോഗികമായി ചിത്രത്തിനെ കുറിച്ച്‌ സംസാരിച്ചിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. 2024 ഏപ്രിലിലാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. സ്വാതന്ത്ര്യ സമര സേനാനി സേനാപതിയായിട്ടാണ് കമല്‍ഹാസൻ ചിത്രത്തില്‍ എത്തുന്നത്.

ലൈക്ക പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ‘ഇന്ത്യൻ 2’ല്‍ കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിംഗ്, ഡല്‍ഹി ഗണേഷ്, ബോബി സിംഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം

Leave a Reply

Your email address will not be published. Required fields are marked *