മാധ്യമ പ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശം: പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അറസ്റ്റിൽ

Breaking Kerala

കൊച്ചി: മാധ്യമ പ്രവർത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കെതിരെ അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ വഴിയുളള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. അർദ്ധരാത്രിയിലും പുലർച്ചെയുമായി നിരന്തരം സന്ദേശങ്ങൾ ലഭിച്ചതോടെയാണ് മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകിയത്.
ആശുപത്രിയിൽ തുടരുന്ന പി ഡി പി നേതാവ് മഅ്ദനിയുടെ ആരോഗ്യനില മാധ്യമങ്ങളെ അറിയിക്കാൻ ചുമതലപ്പെടുത്തിയിരുന്നത് നിസാർ മേത്തറെയായിരുന്നു. മഅ്ദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ നിസാറുമായി മാധ്യമ പ്രവർത്തക ബന്ധപ്പെട്ടതിന് പിന്നാലെയാണ് അശ്ലീല സന്ദേശങ്ങൾ അയച്ചുതുടങ്ങിയത്. മാധ്യമപ്രവർത്തക താക്കീത് നൽകിയെങ്കിലും സന്ദേശങ്ങൾ അയയ്ക്കുന്നത് തുടർന്നതോടെയാണ് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *