ഗ്രൗണ്ടിൽ നിസ്കാരം; പാക് മുഹമ്മദ് റിസ്വാനെതിരെ ഐസിസിയിൽ പരാതി നൽകി അഭിഭാഷകൻ

Breaking Sports

ഡൽഹി: ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഗ്രൗണ്ടിൽ നിസ്കാരം നടത്തിയ പാകിസ്താൻ താരം മുഹമ്മദ് റിസ്വാനെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് താരത്തിനെതിരെ ഐസിസിയിൽ പരാതി നൽകിയിരിക്കുന്നത്. മതപരമായ ആചാരങ്ങൾ ക്രിക്കറ്റിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

നിരവധി ഇന്ത്യക്കാരുടെ മുന്നിൽ പ്രാർത്ഥനകൾ നടത്തുന്നത് താൻ ഒരു മുസ്ലീമാണെന്ന് കാണിക്കാനാണ്, അത് കായികരംഗത്തെ സ്വാധീനിക്കുമെന്നും ജിൻഡാൽ ആരോപിച്ചു. ഗ്രൗണ്ടിൽ പ്രാർത്ഥന നടത്തുകയും ശ്രീലങ്കയ്ക്കെതിരായ തന്റെ പ്രകടനം ഗാസയ്ക്ക് സമർപ്പിക്കുകയും ചെയ്തത് മതപരവും രാഷ്ട്രീയവുമായ പ്രത്യയശാസ്ത്രത്തോടുള്ള തന്റെ ശക്തമായ ചായ്വിനെ അടിവരയിടുന്നതായും ജിൻഡാൽ തന്റെ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *