ഹാരി പോട്ടര്‍ താരം മൈക്കല്‍ ഗാംബോണ്‍ വിടവാങ്ങി

Entertainment

ലണ്ടന്‍: ഹാരി പോട്ടര്‍ സീരിസിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ മൈക്കല്‍ ഗാംബോണ്‍(82) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. നടന്റെ കുടുംബമാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.

ഹാരി പോട്ടര്‍ സീരീസിലെ അല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെയാണ് മൈക്കല്‍ ഗാംബോണ്‍ ലോകശ്രദ്ധ നേടിയത്.
സീരിസിന്റെ മൂന്നാം ഭാഗം മുതലാണ് അദ്ദേഹം ഹാരി പോട്ടറിന്റെ ഭാഗമായത്. 1940ല്‍ അയര്‍ലന്‍ഡിലാണ് ജനനം. 1962ല്‍ ഒഥല്ലോയിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1986ല്‍ പുറത്തിറങ്ങിയ ദി സിങ്ങിങ് ഡിറ്റക്റ്റീവിലും ശ്രദ്ധേയ കഥാപാത്രം ചെയ്തു. മോബ്സ്റ്റേഴ്സ്, ക്ലീന്‍ സ്ലേറ്റ്, ദി ഗാംബിള്‍, ദി ഇന്‍സൈഡര്‍, ഡീപ് ബ്ലൂ, ദി കിംഗ്സ് സ്പീച്ച് തുടങ്ങിയവയും അദേഹത്തിന്റെ മികച്ച സിനിമകളാണ്. നാല് ബാഫ്റ്റ അവാര്‍ഡുകളും മൂന്ന് ഒലിവിയര്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *