കടുത്തുരുത്തി: അറുന്നൂറ്റിമംഗലം കൃപ സൗഹൃദ വേദി പുരുഷ സ്വാശ്രയ സംഘവും, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് അറുന്നൂറ്റി മംഗലം സെന്റ് ജോസഫ് ശതാബ്ദി മന്ദിര ഹാളിൽ, അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സൗഹൃദവേദി പ്രസിഡണ്ട് ജോയി മുണ്ടക്ക പറമ്പിൽ അധ്യക്ഷ വഹിച്ചു.
ഇടവക വികാരി റവ.ഫാദർ ജെയിംസ് പൊങ്ങാനയിൽ, വാർഡ് മെമ്പർ മേരിക്കുട്ടി ലൂക്കാ,കെ എസ് എസ് എസ് ഡയറക്ടർ സുനിൽ പെരുമാനൂർ, സൗഹൃദവേദി ലീഡർ കെ എൻ രമണൻ, കെഎസ്എസ്എസ് അനിമേറ്റർ കുഞ്ഞുമോൾ തോമസ്, സിറിയക് ജോസഫ്, എന്നിവർ ആശംസകൾ സംസാരിച്ചു. സൗഹൃദ വേദി സെക്രട്ടറി ജോയ് കണ്ണികുളം,സ്വാഗതവും സൗഹൃദവേദി ട്രഷറർ എംസി സുരേഷ് പറഞ്ഞു.