വായന പക്ഷാചരണ സമാപനം നടന്നു

Local News

വൈക്കം: വൈക്കം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണ സമാപനം ചെമ്പ് ഗ്രാമ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ അഭിമുഖ്യത്തിൽ ബ്രഹ്മമംഗലം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഹാളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി യു വാവ സ്വാഗതം പറഞ്ഞു.കോട്ടയം ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു കെ ജോൺ യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വക്കേറ്റ് എൻ ചന്ദ്രബാബു മുഖ്യപ്രഭാഷണവും ഐ.വി ദാസ് അനുസ്മരണവും നടത്തി.വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി കെ ഗോപി വിവിധ മത്സരങ്ങൾക്ക് വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ചെമ്പ് ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ഫോക്ക് ബാൻഡ് ആയ “ആദിതാള”ത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ കെ രമേശൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ അമൽ രാജ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ .ലത അനിൽകുമാർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ബാബു പഞ്ചായത്ത് മെമ്പർമാരായ സുനിൽ മുണ്ടക്കൽ ഉഷ പ്രസാദ് സിഡിഎസ് ചെയർപേഴ്സൺ സുനിത അജിത്ത് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ.പി. ജയൻ എന്നിവർ സംസാരിച്ചു.ലൈബ്രറിയുടെ പ്രവർത്തന റിപ്പോർട്ട് ലൈബ്രേറിയൻ രാജി. പി.ആറും പഞ്ചായത്ത് സെക്രട്ടറി ജ്യോതിലക്ഷ്മി സി എസ് യോഗത്തിന് നന്ദി അർപ്പിച്ചു.തുടർന്ന് ആദിതാളം ഫോക്ക് ബാന്റ് അവതരിപ്പിച്ച നാടൻപാട്ടും നടന്നു.. സാംസ്കാരിക വേദി ബാലവേദി യുവജനവേദി വയോജനവേദി വനിതാവേദി പ്രവർത്തകർ ചെമ്പ് പഞ്ചായത്ത് എഴുത്തു കൂട്ടായ്മ അംഗങ്ങൾ, പഞ്ചായത്ത് പരിധിയിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു. ചെമ്പിലെ എഴുത്തു കൂട്ടായ്മയിലെ അംഗങ്ങളായ .മീര ബെൻ , കുമാരി എൻ കൊട്ടാരം ബാലവേദി അംഗമായ ആദിനാരായണൻ എന്നിവർ ലൈബ്രറിയുടെ പുസ്തക കൈനീട്ടത്തിലേക്ക് പുസ്തകങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *