മൂന്ന് വർഷത്തിനിടെ നിയമവിരുദ്ധമായി 900 ഗർഭഛിദ്രം: ഡോക്ടറും ലാബ് ടെക്നീഷ്യനും അറസ്റ്റിൽ

Kerala

മൈസൂരു: മൂന്ന് വർഷത്തിനിടെ നിയമവിരുദ്ധമായി 900 ഗർഭഛിദ്രം നടത്തിയ ഡോക്ടറും ലാബ് ടെക്നീഷ്യനും അറസ്റ്റിൽ. കർണാടകയിലെ മൈസൂരുവിലാണ് സംഭവം.ഡോക്ടർ ചന്ദൻ ബലാൽ, ലാബ് ടെക്നീഷ്യൻ നിസാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഓരോ ഗർഭഛിദ്രത്തിനും 30,000 രൂപ വീതമാണ് ഫീസ് ഈടാക്കിയിരുന്നത്.

മൈസൂരുവിലെ ഒരു ആശുപത്രിയിലാണ് ഗർഭഛിദ്രങ്ങൾ നടത്തിയത്. സംഭവത്തിൽ ആശുപത്രി മാനേജർ മീണയും റിസപ്ഷനിസ്റ്റ് റിസ്മ ഖാനും നേരത്തെ അറസ്റ്റിലായിരുന്നു. റാക്കറ്റുമായി ബന്ധമുള്ള മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.കഴിഞ്ഞ മാസം ഒരു ഗർഭിണിയെ ഗർഭച്ഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു കേസിലെ ആദ്യ അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *