ന്യൂഡല്‍ഹി: ചന്ദ്രയാന്‍ നാലിന്റെയും അഞ്ചിന്റെയും ഡിസൈന്‍ പൂര്‍ത്തിയായയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ഒരു വര്‍ഷത്തിലേക്ക് അടുക്കുമ്പോഴാണ് പുതിയ സന്തോഷ വാര്‍ത്ത. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ചന്ദ്രയാന്‍ 3 വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇനി ചന്ദ്രയാന്‍ നാലിനും അഞ്ചിനുമായാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. ഭാരതീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപണം 2028ല്‍ തന്നെ നടക്കും. ചന്ദ്രയാന്‍ നാലിന്റെയും അഞ്ചിന്റെയും ഡിസൈന്‍ പൂര്‍ത്തിയായിട്ടുണ്ട്.”- എസ് സോമനാഥ് പറഞ്ഞു.