കേരള ബ്ലാസ്റ്റേഴ്സിന് വിജയം

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഈസ്റ്റ് ബംഗാളിനെ 2-1 ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് മിന്നും വിജയം നേടിയത്. സീസണിലെ ആദ്യ വിജയമാണിത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിൽ നോഹ സദൂയി (63–ാം മിനിറ്റ്), ക്വാമി പെപ്ര (88–ാം മിനിറ്റ് ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ അവരുടെ മലയാളി താരം പി.വി. വിഷ്ണു (59–ാം മിനിറ്റ്) നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ ഇതേ […]

Continue Reading

ഇന്റർ മിയാമിക്ക് സമനില

MLSൽ നടന്ന മത്സരത്തിൽ അറ്റ്‌ലാന്റ യുണൈറ്റഡും ഇന്റർ മിയാമിയും 2-2 എന്ന സമനിലയിൽ പിരിഞ്ഞു. രണ്ട് തവണ ലീഡ് എടുത്തിട്ടും വിജയിക്കാൻ ഇന്റർ മിയാമിക്കായില്ല. 29-ാം മിനിറ്റിൽ മധ്യനിര താരം ഡേവിഡ് റൂയിസിന്റെ സ്‌ട്രൈക്കിലൂടെ ഇന്റർ മിയാമി മുന്നിലെത്തി. അറ്റ്‌ലാന്റ യുണൈറ്റഡ് 56-ാം മിനിറ്റിൽ പി. അമഡോറിന്റെ അസിസ്റ്റിൽ നിന്ന് വന്ന സാബ ലോബ്ഷാനിഡ്‌സെയുടെ ഗോളിൽ മറുപടി നൽകി. മൂന്ന് മിനിറ്റിനുള്ളിൽ, 59-ാം മിനിറ്റിൽ സ്‌ട്രൈക്കർ കാമ്ബാന വലകുലുക്കിയപ്പോൾ ഇന്റർ മിയാമി ലീഡ് തിരിച്ചുപിടിച്ചു. 61-ാം മിനിറ്റിൽ […]

Continue Reading

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ആദ്യമത്സരത്തില്‍ പരാജയം രുചിച്ച് ബാഴ്‌സലോണ

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് നിരാശയോടെ തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മോണാകോയോട് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയമാണ് ബാഴ്‌സ വഴങ്ങിയത്. മൊണാകോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കൗമാരസൂപ്പര്‍ താരം ലാമിന്‍ യമാല്‍ ഗോള്‍ നേടിയെങ്കിലും ബാഴ്‌സലോണയ്ക്ക് വിജയം സ്വന്തമാക്കാനായില്ല.

Continue Reading

അന്താരാഷ്ട്ര ഹോക്കി പുരസ്കാരം: ശ്രീജേഷും ഹര്‍മൻപ്രീതും ചുരുക്കപ്പട്ടികയില്‍

മികച്ച ഹോക്കി താരത്തിന് രാജ്യാന്തര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മലയാളി താരം പി.ആർ.ശ്രീജേഷ്, ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് എന്നിവർ ഇടം നേടി. മികച്ച ഗോൾകീപ്പർക്കുള്ള അവാർഡിന് ശ്രീജേഷിനെ പരിഗണിക്കുന്നുണ്ട്. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിൽ ഇരുവരും പ്രധാന പങ്കുവഹിച്ചിരുന്നു. നെതർലൻഡ്സിന്റെ തിയറി ബ്രിങ്ക്മാൻ, ജോയെപ് ഡി മോള്‍, ഹാൻസ് മുള്ളർ (ജർമനി), സാക് വാലസ് (ഇംഗ്ലണ്ട്) എന്നിവരാണ് മികച്ച താരത്തിനുള്ള പുരസ്കാരത്തിന് ഹർമൻപ്രീതുമായി മത്സരിക്കുന്നത്.

Continue Reading

ലൂക്ക മജ്സെന് ഗുരുതര പരിക്ക്; കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും

കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ കെപി രാഹുലിന്റെ ഫൗളില്‍ പരുക്കേറ്റ പഞ്ചാബ് എഫ്‌സി താരം ലൂക്ക മജ്സെന് ആറ് മുതല്‍ എട്ട് ആഴ്ചവരെ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. താടിയെല്ലിന് രണ്ട് പൊട്ടലുകളുണ്ടെന്നും വരും ദിവസങ്ങളില്‍ ശസ്ത്രക്രിയ നടത്തുമെന്നും കുറിപ്പില്‍ പറയുന്നു. കൊച്ചിയില്‍ നടന്ന മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ഉയർന്നു വന്ന പന്തെടുക്കാനുള്ള ശ്രമത്തിലാണ് കെപി രാഹുലുമായി മജ്സെൻ കൂട്ടിയിടിക്കുന്നത്. തലയിടിച്ച്‌ വീണ താരത്തിന് പരുക്കേല്‍ക്കുകയായിരുന്നു. രാഹുലിന്റെ അനാവശ്യമായ, അപകടകരമായ ഫൗളിലാണ് പഞ്ചാബ് താരമായ […]

Continue Reading

കേരളാ ക്രിക്കറ്റ് ലീഗ്; ഇന്ന് മുതൽ സെമി ഫൈനൽ പോരാട്ടങ്ങൾ

കേരളാ ക്രിക്കറ്റ് ലീഗ് അവസാന ആവേശത്തിലേക്ക്. സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയും നേരിടുന്നത്. നാളെയാണ് ഫൈനൽ. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഏറ്റുമുട്ടും. വൈകീട്ട് 6.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്‌ലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടും. ആദ്യ റൗണ്ടിൽ ഏരീസ് കൊല്ലം സെയ്‌ലേ‍ഴ്സാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. കൊല്ലത്തിന് 16 പോയിന്റുണ്ട്. രണ്ട് മത്സരത്തില്‍ മാത്രമാണ് കൊല്ലം തോൽവി രുചിച്ചത്. […]

Continue Reading

പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. രാത്രി 7.30ന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരവും, പുതിയ പരിശീലകനും, പുതിയ വിദേശ താരങ്ങളുമൊക്കെയായി തിരുവോണ ദിനത്തിലെ ആദ്യ മത്സരം ഗംഭീരമാക്കാനൊരുങ്ങുകയാണ് കൊമ്പന്‍മാര്‍. മറുവശത്ത് പഞ്ചാബിന് തന്ത്രമോതാന്‍ ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസ്. ആദ്യ കിരീടത്തിനിറങ്ങുകയാണ് പഞ്ചാബ്.

Continue Reading

രോഹിത് ശർമ മുബൈ ഇന്ത്യൻസ് ടീം വിടുമെന്ന് ആകാശ് ചോപ്ര

രോഹിത് ശർമ മുബൈ ഇന്ത്യൻസ് ടീം വിടുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, രോഹിത് തന്നെ ടീം വിടാൻ തീരുമാനിക്കുകയോ അല്ലെങ്കില്‍ മുബൈ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യും. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് ചോപ്ര ഈ പ്രവചനം നടത്തിയത്. ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിയെ നിലനിർത്തുന്നത് പോലെ മുംബൈ ഇന്ത്യൻസ് രോഹിതിനെ നിലനിർത്തില്ലെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. ഒന്നുകിൽ രോഹിത് മുംബൈ വിടുമെന്നും അല്ലെങ്കിൽ മുംബൈ രോഹിതിനെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ […]

Continue Reading

യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം അരീന സബലേങ്കയ്ക്ക്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അരീന സബലേങ്കയ്ക്ക്. യു.എസിന്റെ ജെസിക്ക പെഗുലയെ 7-5, 7-5 എന്ന സ്‌കോറിനാണ് കീഴടക്കിയത്. ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ രണ്ടുസെറ്റിലും പിന്നില്‍ നിന്ന ശേഷമായിരുന്നു സബലേങ്കയുടെ കിരീടനേട്ടം. ലോക രണ്ടാം നമ്പര്‍ താരമായ സബലേങ്കയുടെ കന്നി യു.എസ് ഓപ്പണ്‍ കിരീടമാണ്. കഴിഞ്ഞ തവണ കൈയകലെ നഷ്ടപ്പെട്ട കിരീടമെന്ന സ്വപ്നമാണ് ഇത്തവണ സബലേങ്ക തിരിച്ചുപിടിച്ചത്. യു.എസിന്റെ കൊക്കോ ഗോഫിനോടാണ് അന്ന് സബലേങ്ക ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങിയത്.

Continue Reading

യുഎസ് ഓപ്പണ്‍: വനിതാ സിംഗിള്‍സില്‍ സബലേങ്ക – പെഗുല ഫൈനല്‍

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറുസ് താരം അരീന സബലേങ്കയും യുഎസിന്‍റെ ജെസീക്ക പെഗുലയും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം നടക്കുക. സെമി ഫൈനലില്‍ യുഎസിന്‍റെ പതിമൂന്നാം സീഡായിരുന്ന എമ്മ നവാരോയെ തോല്പിച്ചാണ് സബലേങ്കയുടെ ഫൈനല്‍ പ്രവേശം തോല്‍പിച്ചത്. സ്കോർ 3-6, 6-7 (2-7). ലോക രണ്ടാം നമ്ബർ താരം തുടർച്ചയായ രണ്ടാം തവണയാണ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്. ഓസ്ട്രേലിയൻ ഓപ്പണില്‍ രണ്ടു തവണ വനിതാ സിംഗിള്‍സ് കിരീടം നേടിയ താരം കൂടിയാണ് സബലേങ്ക. […]

Continue Reading