ഐ5 വിന് പിന്നാലെ ഇന്ത്യയില്‍ അഴകിലും കരുത്തിലും ആരെയും മോഹിപ്പിക്കുന്ന എം5 കൂടി പുറത്തിറക്കി ബിഎംഡബ്ല്യു. ആഡംബരത്തിനൊപ്പം
പെര്‍ഫോമന്‍സിനും വലിയ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഏഴാം തലമുറ ബിഎംഡബ്ല്യു എം5 വരുന്നത്. ഹൈബ്രിഡ് ജനുസ്സിൽ പെട്ട ബിഎംഡബ്ല്യുവിന്റെ ഏറ്റവും കരുത്തുറ്റ എം5 മോഡലിന് ഇന്ത്യയില്‍ 1.99 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്.
ആല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍ അടക്കം എട്ടോളം പ്രധാന കളര്‍ ഓപ്ഷനുകളിലാകും എം5 ഇന്ത്യയിൽ അവതരിക്കുക. ഇവക്കു പുറമേ തങ്ങളുടെ ഇഷ്ട നിറം തിരഞ്ഞെടുക്കാനുള്ള അവസരവും ബിഎംഡബ്ല്യു എം5 ഉടമകള്‍ക്ക് ഉണ്ടായിരിക്കും. 5 സീരീസിനോട് സാമ്യതയുള്ള എക്‌സ്റ്റീരിയറാണ് പുതു തലമുറ എം5 നും ഉള്ളത്.