മാള :പൊയ്യ ഗ്രാമ പഞ്ചായത്തിന്റെ തനത് കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു..പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി.മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ്, കുഴൂർ പഞ്ചായത്ത് പ്രസിഡന്റ്സാജൻ കൊടിയൻ, പൊയ്യ പഞ്ചായത്ത് പ്രസിഡണ്ട് ടി .കെ. കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.നഗരസഞ്ചയ പദ്ധതി യിൽ പെടുത്തി 8 കോടി 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.കൂഴൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ യാണ് പദ്ധതി നടപ്പാക്കുന്നത്.
