ആലപ്പുഴ : മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റി. കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിന്റെ (58) വിരലുകളാണ് മുറിച്ച് മാറ്റിയത്.കാലിൽ ആണി കയറിയതിനെ തുടർന്നാണു സെപ്റ്റംബർ 29ന് സീനത്ത് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.30 ന് ഡ്രസ്സു ചെയ്യാനെന്നു പറഞ്ഞ് കൊണ്ടുപോയാണ് തള്ളവിരലിനോടു ചേർന്നുള്ള രണ്ടു വിരലുകൾ മുറിച്ചുമാറ്റിയതെന്നു ബന്ധുക്കൾ പറഞ്ഞു.
ആശുപത്രിയിൽ ചികിത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി
