പല്ലാരിമംഗലം കുടുംബശ്രീ സിഡിഎസിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു

കോതമംഗലം: പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പല്ലാരിമംഗലം കുടുംബശ്രീ സിഡിഎസിന് ഐഎസ്ഒ 9001: 2025 അംഗീകാരം ലഭിച്ചു. ഈ അംഗീകാരത്തോടെ ജില്ലയിലെ ഏറ്റവും മികച്ച സിഡിഎസുകളില്‍ ഒന്നായി പല്ലാരിമംഗലം സിഡിഎസ് മാറി. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഐഎസ്ഒ അംഗീകാര പ്രഖ്യാപനവും അവാര്‍ഡ് വിതരണവും നിയമ കയര്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 21.08.25 ല്‍ ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സിഡിഎസില്‍ നടന്ന ഓഡിറ്റിംഗിലാണ് അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷെരീഫ റഷീദ്, മെമ്പര്‍ സെക്രട്ടറി എം എം നിസീമ, അക്കൗണ്ടന്റ്റ് ജിജി ബിജോയ് എന്നിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഡിഎംസി ടി എം റജീന സന്നിഹിതയായി. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പല്ലാരിമംഗലം കുടുംബശ്രീ സിഡിഎസിന് നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.ക്യാപ്ഷന്‍.. പല്ലാരിമംഗലം കുടുംബശ്രീ സിഡിഎസിന് ലഭിച്ച ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷെരീഫ റഷീദ്, മെമ്പര്‍ സെക്രട്ടറി എം എം നെസീമ, അക്കൗണ്ടന്റ് ജിജി ബിജോയ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനില്‍ നിന്ന് ഏറ്റുവാങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *