മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത്തിൽ സന്തോഷം പങ്കുവച്ച് ജോജു ജോർജ് ലവേഴ്സ് ക്ലബ്ബ്

ദോഹ: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന് ലഭിച്ച ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരത്തിൽ സന്തോഷം പങ്കുവച്ച് ജോജു ജോർജ് ലവേഴ്സ് ക്ലബ്ബ്.ബുധനാഴ്ച്ച നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ ചെയർമാൻ സൂരജ് ലോഹി രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച മലയാളത്തിന്റെ സ്വന്തം മോഹൻലാലിനു ആശംസകൾ അറിയിച്ചു.പൂക്കാലത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച വിജയരാഘവനെ വൈസ്.ചെയർമാൻ റ്റിജു തോമസ്സും അതോടൊപ്പം ഉള്ളോഴുക്കിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ ഉർവശിക്ക് സെക്രട്ടറി നിഖിൽ ദാസും ആശംസകൾ അറിയിച്ചു.വൈസ് പ്രസിഡന്റ് സുബിൻ സണ്ണി, ജോയിന്റ് സെക്രട്ടറി ശ്രീജേഷ് കെ കെ, ശ്രീജേഷ് ഉണ്ണികൃഷ്ണൻ,ഷിനോബ് എന്നിവർ സംസാരിച്ചു.ഇന്ത്യൻ ചലച്ചിത്രകലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കഴിഞ്ഞദിവസമാണ് മോഹൻലാലിന് പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും സിനിമയുടെ വികാസനത്തിനും നൽകിയ അതുല്യസംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.ഡൽഹിയിൽ നടന്ന ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.ഇന്ത്യൻ ചലച്ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ സ്മരണയ്ക്കായി 1969-ലാണ് കേന്ദ്രസർക്കാർ പുരസ്‌കാരം ഏർപ്പെടുത്തിയത്. ആദ്യപുരസ്‌കാരം ചലച്ചിത്രതാരം ദേവികാ റാണിക്കായിരുന്നു. തുടർന്ന് പൃഥ്വിരാജ് കപൂർ, പങ്കജ് മല്ലിക്, നൗഷാദ്, സത്യജിത് റേ, വി.ശാന്താറാം, രാജ്കപുർ, ഭൂപേൻ ഹസാരിക, മജ്‌രൂഹ് സുൽത്താൻപുരി, ദിലീപ് കുമാർ, രാജ്കുമാർ, അശോക് കുമാർ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, ലതാ മങ്കേഷ്‌കർ, ആശാ ഭോൺസ്‌ലെ, കെ.ബാലചന്ദർ, അമിതാഭ് ബച്ചൻ, രജനീകാന്ത്, മിഥുൻ ചക്രവർത്തി തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രതിഭകൾക്ക് പുരസ്‌കാരംലഭിച്ചു. ഇതുവരെ 54 പേർക്കാണ് പുരസ്‌കാരം നൽകിയത്. 55-ാമത് പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *