രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ; സംഭവം പാലക്കാട്

Breaking Kerala

പാലക്കാട്: രണ്ടു യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആരുടേതാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നു വൈകിട്ട് 5 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വെനേലി ഭാഗത്ത് അടിപിടിക്കേസുമായി ബന്ധപ്പെട്ട് നാലു യുവാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർ കരിങ്കരപ്പുള്ളിയിൽ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇവരിൽ രണ്ടു പേരുടെ മൃതദേഹമാണ് എന്നാണ് സംശയം.

Leave a Reply

Your email address will not be published. Required fields are marked *