കോവളം,രാഷ്ട്രീയ ജനതാദൾ കോവളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടിക അട്ടിമറിച്ച് വോട്ട് കൊള്ള നടത്താനും, ജനാധിപത്യം അട്ടിമറിക്കാനുമുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെയും, ന്യൂനപക്ഷ വേട്ടയ്ക്കെതിരെയും സെപ്റ്റംബർ 12 ന് വൈകുന്നേരം 5 മണിക്ക് വിഴിഞ്ഞം ജംഗ്ഷനിൽ പ്രതിക്ഷേധമാർച്ചും ധർണ്ണയും നടത്തുന്നു. രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ: എ. നീലലോഹിതദാസ് എക്സ്. എം.പി ധർണ്ണ ഉദ്ഘാടനം ചെയ്യും. ആർ. ജെ. ഡി. കോവളം മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ധർണ്ണയെ ആർ. ജെ. ഡി ജനറൽ സെക്രട്ടറി അഡ്വ: ജമീലാ പ്രകാശം എക്സ്. എം. എൽ. എ, കോവളം റ്റി. എൻ. സുരേഷ്, മലയിൻകീഴ് ചന്ദ്രൻ നായർ, പരശുവയ്ക്കൽ രാജേന്ദ്രൻ, അഡ്വ: ഫാസിൽ, റൂഫസ് ഡാനിയേൽ, സുനിൽ ഖാൻ തുടങ്ങിയവർ അഭിവാദ്യം ചെയ്യും പ്രേമചന്ദ്രൻ നായർ സെക്രട്ടറി ( ആർ. ജെ.ഡി)
Related Posts
ഇന്ത്യന്‍ വംശജൻ സൊഹ്റാന് മംദാനി ന്യൂയോർക്ക് മേയർ
വാഷിംങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന് മംദാനി വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ…
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.…
ടി വി പുരം പഞ്ചായത്തിലെ ചാത്തേഴത്ത് റോഡിന് പണം അനുവദിക്കും
വൈക്കം: ടി വിപുരം പഞ്ചായത്ത് പതിനാലാം വാർഡിൽ മത്സ്യതൊഴിലാളികൾ തിങ്ങിപാർക്കുന്ന ചാത്തേഴത്ത് – കായിപ്പുറം റോഡ് നിർമ്മാണത്തിനും കായൽ തീരത്ത് കടവുനിർമ്മിക്കുന്നതിനും ആവശ്യമായ തുക അനുവദിക്കുമെന്നു ഫ്രാൻസിസ്…
