തിരുവനന്തപുരം: മുട്ടത്തറ സാഗര റെസിഡൻസ് അസോസിയേഷന്റെ പൊതുയോഗവും ഓണക്കിറ്റ് വിതരണവും ബുധനാഴ്ച ദ നടന്നു.
ഓണക്കിറ്റ് വിതരണം എസ്എസ്എൽസി പ്ലസ് ടു വിജയികൾക്ക് പുരസ്കാര വിതരണവും പൂന്തറ എസ് ഐ ശ്രീ നവീൻ സാർ നിർവഹിച്ചു. പ്രസിഡന്റ് കെ കെ ശിവൻകുട്ടി അധ്യക്ഷനായിരുന്ന യോഗത്തിൽ സ്വാഗതം ശിവകുമാർ സി പറയുകയും സെക്രട്ടറി ഗോപകുമാർ പി റിപ്പോർട്ട് അവതരിപ്പിക്കുകയും ആശംസകൾ അറിയിച്ചുകൊണ്ട് സിപിഎം ചാല ഏരിയ കമ്മിറ്റിയംഗം R. രവീന്ദ്രൻ, കവിയും അധ്യാപകനുമായ ശ്രീവരാഹം മുരളി, അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ഗോപൻ മാതൃക, കോൺഗ്രസ് മണ്ഡലം സെക്രട്ടറി മാഹിൻ, ബിജെപി വെസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറി വടുവത്ത് കൃഷ്ണകുമാർ സിപിഐ കമലേശ്വരംലോക്കൽ സെക്രട്ടറി കമലേശ്വരം കുഞ്ഞുമോൻ കൃതജ്ഞത വൈസ് പ്രസിഡന്റ് കുമാരി സുജാത അവറുകൾ നിർവഹിച്ചു.
