. തിരുവനന്തപുരം .കഴക്കൂട്ടത്ത് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു .ബാലരാമപുരം സ്വദേശി ഷിബിൻ (28)ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന യുവതി അടക്കം രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. റേസിങ്ങിനിടയാണ് അപകടം എന്ന് കരുതുന്നു. കഴക്കൂട്ടം ഇലവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപമാണ് കാർ തൂണിൽ ഇടിച്ചു മറിഞ്ഞത്. കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട് .ഷിബിനാണ് കാറോടിച്ചിരുന്നത് .പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
Related Posts
കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്
കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് സിനിമ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കി .സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ…
തിരുവനന്തപുരം അടിമലത്തുറ പൊഴിക്കര അടുത്തുള്ള കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി
തിരുവനന്തപുരം അടിമലത്തുറ പൊഴിക്കര അടുത്തുള്ള കടലിൽ കൂട്ടുകാരനുമൊത്ത്കുളിക്കാൻ ഇറങ്ങിയ മത്സ്യത്തൊഴിലാളിയായ പത്രോസിന്റെയും ഡൈനയുടെയും മകനും അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ ജോബിൽ…
സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് 7 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം…
