തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ യുവാവ് കഴുത്തറുത്ത് അത്മഹത്യ ചെയ്തു. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി വീട്ടിൽ വെച്ച് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം മുറിയിൽ കയറി കതകടച്ചു ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്ത് സ്വയം മുറിക്കുകയായിരുന്നു. 12 മണിയോടെ വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്.