മുംബൈ: പരിക്ക് മാറി ഫിറ്റ്നസ് ടെസ്റ്റ് പാസായി മലയാളി താരം സഞ്ജു സാംസൺ. ഐപിഎല്ലിൽ നിന്ന് പുറത്തായെങ്കിലും സീസണിൽ രാജസ്ഥാന്റെ അവസാന ഹോം മത്സരത്തിലാണ് സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തുന്നത്.
ഞായറാഴ്ച പഞ്ചാബ് കിങ്സിനെതിരാണ് മത്സരം. ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ച സഞ്ജു, കഴിഞ്ഞ ദിവസം പരിശീലനം തുടങ്ങിയിരുന്നു. ഏപ്രിൽ 16ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണു താരം ഒടുവിൽ കളിച്ചത്.19 പന്തിൽ നിന്ന് 31 റൺസെടുത്ത് നിൽക്കെയാണ് പരിക്കേറ്റ് മടങ്ങെണ്ടി വന്നത്.