ഉമ്മൻചാണ്ടി താൻ കണ്ടതിൽ വെച്ച് ഏറ്റവും നിസ്വാർഥനായ ജനസേവകനെന്ന് കുഞ്ചാക്കോ ബോബൻ

Kerala

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദു:ഖം പങ്കുവെച്ച് ചലച്ചിത്ര നടൻ കുഞ്ചാക്കോ ബോബൻ.vഉമ്മൻചാണ്ടിയുടെ മരണം വലിയ നഷ്ടമാണെന്നും കുടുംബപരമായി വർഷങ്ങളായി അദ്ദേഹവുമായി ബന്ധമുണ്ട്, ഈ അടുപ്പത്തിന്റെ പുറത്താണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ താൻ എത്തിയതെന്നും കുഞ്ചാക്കോ ബോബൻ തിരുവനന്തപുരത്ത് പറഞ്ഞു. താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ജനസമ്മതനായ നേതാവാണ് അദ്ദേഹമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ജനങ്ങൾക്കുവേണ്ടി മാത്രം സമയം കണ്ടെത്തിയിരുന്ന ആൾ. യഥാർത്ഥ മനുഷ്യസ്നേഹി. കുടുംബപരമായ എല്ലാ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. മുന്നറിയിപ്പൊന്നും കൂടാതെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. അത് തനിക്കെന്നു മാത്രമല്ല, എല്ലാവർക്കുമുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ വിയോഗത്തിലൂടെ ഉണ്ടായത് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും കുഞ്ചാക്കോ പ്രതികരിച്ചു.

ഒരു രാത്രി ഏകദേശം ഒരുമണിയോടെ ഒരു ഫങ്ഷൻ കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ കാണുന്നത് വീട്ടിൽ ഫയലുകളുടെ കൂമ്പാരത്തിനിടയിൽ ഇരിക്കുന്ന ഉമ്മൻ ചാണ്ടിയെയാണ്. അപ്പോഴും ജനങ്ങളുടെ കാര്യമാണ് നോക്കിയിരുന്നത്. ആരോഗ്യം പോലും കണക്കിലെടുക്കാതെ, സമയം നോക്കാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *