പാലക്കാട്: മലമ്പുഴയിൽ ഒറ്റമുറി വീടിനുള്ളിൽ പുലി വാതിൽ മാന്തി പൊളിച്ച് കയറി. മൂന്ന് കുട്ടികളുൾപ്പടെ കിടന്നുറങ്ങിയ വീട്ടിലാണ് രാത്രിയിൽ പുലി കയറിയത്. വീടിനുള്ളിലെ കെട്ടിയിട്ടിരുന്ന ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ നായയെ പുലി കടിച്ചു കൊണ്ട് പോയി. കുട്ടികൾ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ മേലെ ചാടുന്നതിനിടയിൽ മൂന്ന്
വയസുകാരിയായ അവനികയെ പുലി തട്ടി
താഴെയിട്ടു. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന മാതാപിതാക്കൾ കണ്ടത് നായയെ കടിച്ച് പിടിച്ച് നിൽക്കുന്ന പുലിയെയാണ്. ആളുകൾ ഉണർന്നതോടെ പുലി നായയെയും കൊണ്ട് പോയി.കുട്ടികൾക്കൊപ്പം അതേ മുറിയിലെ തറയിൽ തന്നെയാണ് മാതാവും കിടന്നിരുന്നത്. പുലിയുടെ അപ്രതീക്ഷിത വരവ് എല്ലാവരേയും ഭീതിയിലാഴ്ത്തി . മുൻപും നായയെ ലക്ഷ്യമാക്കി പുലി ആക്രമണം നടത്തിയിരുന്നു. പുലി അകത്തളത്തില്‍ വരെ എത്തിയതോടെ കെട്ടുറപ്പിലാത്ത വീട്ടില്‍ നെഞ്ചിടിപ്പോടെ കഴിയുകയാണ് കുടുംബം. സമീപത്ത് സമാനമായ 13 വീടുകളുണ്ട് എല്ലാരും ഭയത്തിലാണ്.