വീണ വിജയന്റെ മാസപ്പടി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

Kerala

ന്യൂഡല്‍ഹി: വീണ വിജയന്റെ മാസപ്പടി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളില്‍ അന്വേഷണമില്ല, തനിക്കെതിരായ പത്തുലക്ഷം രൂപയുടെ ആരോപണത്തില്‍ അന്വേഷണം തകൃതിയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

കേന്ദ്രവുമായി ധാരണയില്‍പ്പോകുന്ന സര്‍ക്കാരാണ് കേരളത്തിലേത്. പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസ് പരിരക്ഷിക്കപ്പെട്ടുപോകുന്നത് ബിജെപിയുമായിട്ടുള്ള അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. അതു കൊണ്ടു തന്നെ ജുഡീഷ്യല്‍ എന്‍ക്വയറിയാണ് കൂടുതല്‍ നിഷ്പക്ഷമായിട്ടുള്ളത്.

ഈ വിഷയത്തില്‍ പിണറായി വിജയന്റെ മൗനം ഭൂഷണമല്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കില്‍, മറുപടി പറയിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. ഇതിന്റെയെല്ലാം മറുപടി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ തെളിഞ്ഞു വരും. അതിന്റെ ആദ്യത്തെ ലക്ഷണം തന്നെ പുതുപ്പള്ളിയില്‍ പ്രകടമാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ അടക്കം എല്ലാവരുടേയും പങ്കും അന്വേഷിക്കട്ടെ. കോണ്‍ഗ്രസ് നേതാക്കളുണ്ടെങ്കില്‍ അവര്‍ക്കെതിരെയും അന്വേഷണം നടക്കട്ടെ. എല്ലാം പുറത്തു വരട്ടെ. ബാക്കിയുള്ളവരുടെ വിവരങ്ങള്‍ പുറത്തു വരുന്നുണ്ടെങ്കില്‍, പിണറായിയുടെ എന്താണ് പുറത്തു വരാത്തത്. എന്റെ അന്വേഷിക്കാന്‍ പോകുമ്ബോള്‍ മറ്റുള്ളവരുടേയും അന്വേഷിക്കേണ്ടയെന്ന് സുധാകരന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *