279 വർഷം പഴക്കമുള്ള മമ്മി കണ്ടെത്തിയത് ഓസ്ട്രിയയിൽ നിന്ന് ഗവേഷകർ പോലും അമ്പരന്നു

Kerala Uncategorized

മമ്മികൾ എക്കാലത്തും സാധാരണ മനുഷ്യർക്കും ​ഗവേഷകർക്കും ഒക്കെ കൗതുകമൊഴിയാത്ത ഒരു കാര്യമാണ്. എങ്ങനെയാണ്

പുരാതന കാലത്ത് ജീവിച്ചിരുന്നവർ ഈ ശവശരീരങ്ങളെ ഇങ്ങനെ കേടുകൂടാതെ സംരക്ഷിച്ച് നിർത്തിയത്, അതിനായി എന്തെല്ലാം മാർ​ഗങ്ങളുപയോ​ഗിച്ച് കാണും, എന്തൊക്കെ ഉപയോ​ഗിച്ചു കാണും എന്നതൊക്കെ അവർ എക്കാലത്തും കൗതുകത്തോടെ പഠിക്കാനാ​ഗ്രഹിക്കുന്ന ഒന്നാണ്.ഇപ്പോഴിതാ ഒരു ചെറിയ ഓസ്ട്രിയൻ ​ഗ്രാമത്തിൽ നിന്നും 279 വർഷം പഴക്കമുള്ള ഒരു മമ്മി കണ്ടെത്തിയിരിക്കുന്നു. ഓസ്ട്രിയയിലെ ചെറിയ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയ ഈ മമ്മിയെ ഗവേഷകർ വിശകലനം ചെയ്തു. ഇത് അധികം അറിയപ്പെടാത്ത മമ്മിഫിക്കേഷൻ ടെക്നിക്കുകളെ ഉൾക്കാഴ്ച നൽകിയെന്നാണ് ​ഗവേഷകർ പറയുന്നത്. കൂടുതൽ പരിശോധനയിലാണ് ഇത് 279 വർഷം മുമ്പ് മരിച്ചയാളുടേതാണ് എന്ന് തിരിച്ചറിഞ്ഞത്. സെന്റ് തോമസ് ആം ബ്ലാസെൻസ്റ്റൈനിന്റെ പള്ളിയിലാണ് ഈ മമ്മി ഉള്ളത്. വളരെ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന രീതിയിലാണ് ഇതുള്ളതെന്നും ​ഗവേഷകർ പറയുന്നു. 1746 -ൽ മരിച്ച പ്രാദേശിക ഇടവക വികാരിയായ ഫ്രാൻസ് സേവർ സിഡ്‌ലർ വോൺ റോസെനെഗിന്റേതാണ് ഈ മമ്മി എന്ന് പറയുന്നു.

നല്ല രീതിയിൽ എംബാം ചെയ്തതാണ് ഇത് ഇത്രയധികം സംരക്ഷിക്കപ്പെടാൻ സഹായിച്ചത് എന്നാണ് ​ഗവേഷകർ പറയുന്നത്. മരക്കഷ്ണങ്ങൾ, ചുള്ളിക്കമ്പുകൾ, തുണി ഇവയാണ് ശരീരത്തിന്റെ അകത്ത് വച്ചിരുന്നത്. ശരീരം ഉണങ്ങുന്നതിന് വേണ്ടി സിങ്ക് ക്ലോറൈഡ് ചേർത്തു എന്നും ലുഡ്‌വിഗ്-മാക്സിമിലിയൻസ്-യൂണിവേഴ്സിറ്റിയിലെ പാത്തോളജിസ്റ്റും ഫ്രോണ്ടിയേഴ്‌സ് ഇൻ മെഡിസിൻ ലേഖനത്തിന്റെ രചയിതാവുമായ ഡോ. ആൻഡ്രിയാസ് നെർലിച്ച് പറയുന്നു.സിടി സ്കാനിംഗും തുടർന്നുണ്ടായ വിശകലനവും ഒക്കെ മമ്മിയുടെ മുകൾഭാഗം പൂർണ്ണമായും കേടുകൂടാതെയിരിക്കുകയാണ് എന്നാണ് കാണിക്കുന്നത്. അതേസമയം, കൈകാലുകളും തലയുമൊക്കെ ചെറുതായി ജീർണ്ണിച്ച അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *