പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കോട്ടയം സ്വദേശി മരിച്ചു

Breaking Kerala

തിരുവനന്തപുരം: വർക്കല പാപനാശം ഏണിക്കൽ ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവ് മരിച്ചു. കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10നാണ് അപകടം നടന്നത്. നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാവ്.

തിരയിൽപ്പെട്ട റിയാദിനെ സുഹൃത്തുക്കൾ കരയ്ക്ക് എത്തിച്ച് ഉടൻ തന്നെ സിപിആർ നൽകി. അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കൾക്കൊപ്പം റിയാദ് വർക്കലയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *