തിരുവനന്തപുരം:പതിനഞ്ച് വയസുകാരിയെ വീട്ടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീ ഡിപ്പിച്ച കേസിലെ പ്രതിയായ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര(25)യെ അമ്പത് വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രതേക കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടുതൽ തടവ് അനുഭവിക്കണം.പിഴ തുക കുട്ടിക്ക് നൽകണംമെന്നും വിധിയിൽ പറയുന്നു. 2021 സെപ്റ്റംബർ 06-നാണ് കേസിന് ആസ്പതമായ സംഭവം ആരംഭിച്ചത്. അന്നേ ദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു. ഏട്ട് ദിവസം പ്രതി മുറിക്കുള്ളിൽ തന്നെ താമസിച്ചാണ് പീഡിപ്പിച്ചത് .ഈ സമയം പെൺകുട്ടിയുടെ ലെഗിൻസും മറ്റുമാണ് പ്രതി ധരിച്ചത്. വിവാഹം വാഗ്ദാനം നൽകിയതിനാൽ കുട്ടി ആരാടും പറഞ്ഞില്ല. തുടർന്ന് അതെ മാസം ഇരുപത്തിയെന്നിനു കുട്ടിയുടെ അച്ഛന്റെ നേമത്തുള്ള വീട്ടിലും പ്രതി കയറി. അവിടെ വച്ച് കുട്ടിയുടെ അച്ഛൻ പ്രതിയെ കാണുകയും പോലീസിൽ ഏ ൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇതേ കുട്ടിയെ വീണ്ടും വർക്കലയിലുള്ള ഒരു ലോഡ്ജിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിനു മറ്റൊരു കേസിന്റെ വിചാരണയും പൂർത്തിയായി. പ്രോസക്യൂഷൻന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ് .വിജയ് മോഹൻ ഹാജരായി പ്രോസക്യൂഷൻ ഇരുപത്തിയേഴു സാക്ഷികളെ വിസത്തരിക്കുകയും മുപ്പത്തിയാറ് രേഖകൾ ഹാജരാക്കുകയും ചെയ്യ്തു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ് . ഷാജി സബ് ഇൻസ്പെക്ടർ ബി .ജയ, എന്നിവരാണ് കേസ് അന്വേഷിച്ചത്.
Related Posts
ഒഐസിസി-ഇൻകാസ് ഖത്തർ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ‘യൂത്തോണം’ 2025 സംഘടിപ്പിച്ചു
ദോഹ: പ്രവാസി മലയാളി കൂട്ടായ്മയായ ഒഐസിസി-ഇൻകാസ് ഖത്തർ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ‘യൂത്തോണം’ എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ തുമാമയിലെ ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ വർണ്ണാഭമായി…
അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം; പക്ഷേ അന്തസ്സ് ഹനിക്കരുത്
. മീനങ്ങാടി വയനാട്. അധ്യാപകർ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമ്മീഷൻ എതിരല്ലന്നും ,എന്നാൽ കുട്ടികളുടെ അന്തസ്സ് ഹനിക്കാൻ പാടില്ലെന്നും ബാലാവകാശ കമ്മീഷൻ അംഗം ബി…
സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തി;നിയമവിദ്യാർഥിനിക്കെതിരേ സദാചാര ആക്രമണം
ചെന്നൈ: സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തിയ നിയമവിദ്യാർഥിനിക്കെതിരേ സദാചാരവാദികളുടെ ആക്രമണം. തമിഴ്നാട് കോയമ്പത്തൂരിലാണു സംഭവം. ജനനിക്കുനേരേയാണ് പൂ മാർക്കറ്റിലെ കച്ചവടക്കാരുടെ അധിക്ഷേപം ഉണ്ടായത്.…
