കൊച്ചി: വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവി ചാര്‍ജിങ് സംബന്ധിച്ച് സ്റ്റാറ്റിക് പഠനപ്രചാരണം ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇവി ചാര്‍ചിങ് നെറ്റ് വര്‍ക്കാണ് സ്റ്റാറ്റിക്. വൈദ്യുത വാഹനങ്ങള്‍ എങ്ങനെ ചാര്‍ജ് ചെയ്യാം, ഇതിനുള്ള ആപ് എങ്ങനെ ഉപയോഗിക്കാം, വൈദ്യുത വാഹനങ്ങളുമായി കൂടുതല്‍ അടുപ്പമുണ്ടാക്കുക തുടങ്ങിയവയാണ് പ്രചാരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രകൃതിക്ക് അനുയോജ്യമായ വൈദ്യുത വാഹനങ്ങളോടുള്ള പ്രിയം കേരളത്തില്‍ അതിവേഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ചാര്‍ചിങ് എളുപ്പമാക്കാന്‍ സ്റ്റാറ്റിക് പ്രചാരണം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ മൊത്തം 400ലേറെ സ്റ്റാറ്റിക് ഇവി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഉണ്ട്.
ആദ്യമായി സ്റ്റാറ്റിക് ഇവി ചാര്‍ജിങ് ഉപയോഗിക്കുന്നവര്‍ക്ക് കെആര്‍എല്‍200 എന്ന പ്രൊമൊകോഡ് ഉപയോഗിച്ചാല്‍ വാലറ്റില്‍ ക്രെഡിറ്റ് ലഭിക്കും. ആപ്പിലൂടെ സ്റ്റാറ്റിക്കിന്റെ മാത്രമല്ല മറ്റു പങ്കാളികളുടെ ചാര്‍ജിങ് സംവിധാനങ്ങളും ഉപയോഗിക്കാം. സംസ്ഥാനത്തെ കൂടുതല്‍ പ്രാദേശിക മേഖലകളില്‍ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സ്റ്റാറ്റിക്.